ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ അഭിജിത് മുഖർജി.  ദില്ലി ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികില്‍സയിലുള്ള പ്രണബ് മുഖര്‍ജിയെ വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.  'നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രപിച്ച് വരുന്നു, എല്ലാവര്‍‌ക്കും നന്ദി'-അഭിജിത് മുഖർജി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ 10 നാണ് കുളിമുറിയിൽ വീണ് തലയ്ക്ക്  പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. പിന്നീട്  അഡ്മിറ്റ് ചെയ്തു. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടതായി അഭിജിത് മുഖര്‍ജി പറഞ്ഞു.