ദില്ലി: 'രാജ്യത്തെ ഒറ്റുകാരെ വെടിവെക്കു' എന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇത്തരം പ്രസ്താവനകൾ നടത്തിയ താക്കൂറിനെ ജയിലിലടക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറിലൂടെ ആവശ്യപ്പെട്ടു.

'ഇത്തരം പ്രചോദനപരമായ പ്രസ്താവനകൾക്ക് ഇയാളെ നിർബന്ധമായും ജയിലിലാക്കേണ്ടതാണ്, എന്നാൽ അദ്ദേഹം മന്ത്രിസഭയിലാണ്. ബിജെപി ഇത്തരം വിഡ്ഢികളെ മാത്രമാണ് മന്ത്രിസഭയിലേക്ക് കണ്ടെത്തിയത്'-പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിൽ കുറിച്ചു.

ദില്ലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു അനുരാഗ് താക്കൂറിന്റെ വിവാദ പ്രസ്താവന. 'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. അനുരാഗ് താക്കൂറിന്‍റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുകയും ചെയ്തിരുന്നു.

Read Also: 'ദേശത്തിന്‍റെ ഒറ്റുകാരെ വെടിവച്ച് കൊല്ലൂ', കേന്ദ്രമന്ത്രിയുടെ റാലിയിൽ മുദ്രാവാക്യം

അതേസമയം, സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Read More:'ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ...'; വിവാദ മുദ്രാവാക്യത്തില്‍ കേന്ദ്രമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി