ദില്ലി: നല്ല റോഡോ വാഹന സൗകര്യങ്ങളോ ഇല്ലാത്തതിനെത്തുടര്‍ന്ന് ഗര്‍ഭിണിയെ കൊട്ടയിലിരുത്തി പുഴകടത്തി ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍. എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍ യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൊട്ടയിലിരുത്തി ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. 

ആമ്പുലന്‍സോ, അതെത്തിക്കാന്‍ നല്ല റോഡോ ചത്തീസഗഡിലെ സര്‍ഗുജയിലെ കദ്‌നാനിയില്‍ ഇല്ല. തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാന്‍ പോലും പുഴ കടക്കണം.

മഴക്കാലമായാല്‍ യാത്ര ദുരിതമാകുന്ന കുറച്ച് പ്രദേശങ്ങള്‍ സുര്‍ഗുജയിലുണ്ടെന്ന് കളക്ടര്‍ സഞ്ജയ് ഝാ പ്രതികരിച്ചു. മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നമെന്നും അദ്ദേഹം പ്രതികരിച്ചു. 

ഇത്തരം പ്രദേശങ്ങളില്‍ ചെറിയ കാറുകള്‍ ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണെന്ന് കളക്ടര്‍ പറഞ്ഞു.