നെഞ്ചില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. ചൊവ്വാഴ്ച്ച ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്ന് രാഷ്ട്രപതിഭവന്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് പ്രസിഡന്റിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred