കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഷെല്‍ട്ടല്‍ ഹോമുകളിലേക്കുള്ള മാസ്കുകള്‍ തുന്നി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഭാര്യ സവിത കോവിന്ദിന്‍റെ ഭാര്യ. ദില്ലി അര്‍ബന്‍ ഷെല്‍ട്ടര്‍ ഈപ്രൂവ്മെന്‍റ് ബോര്‍ഡിന് കീഴിലുള്ള വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലേക്കാണ് ഇത് നല്‍കുക. 

Read More: 'ഒരു നിധി പോലെ ഞാൻ ഈ മാസ്ക് സൂക്ഷിക്കും': ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി എറണാകുളം കളക്ടര്‍

എല്ലാവര്‍ക്കും ഒരുമിച്ച് കൊവിഡ് 19നെതിരെ പൊരുതാമെന്ന സന്ദേശമാണ് സവിതാ കോവിന്ദ് ഇതിലൂടെ നല്‍കുന്നത്. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം ഫേസ് മാസ്കുകളും ഉപയോഗിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ ആളുകള്‍ മാസ്ക് ഉപയോഗിക്കുന്നുണ്ട്.