ദില്ലി: ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഫ്രിക്കന്‍ പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറപ്പെട്ടു. വടക്കന്‍ ആഫ്രിക്കൻ രാജ്യമായ ബെനിനിലേക്കാണ് രാഷ്ട്രപതിയുടെ ആദ്യയാത്ര. ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങളും രാഷ്ട്രപതി സന്ദർശിക്കും. ഇന്ത്യക്ക് വ്യാപാര പങ്കാളിത്തമുള്ള പ്രധാന വടക്കനാഫ്രിക്കൻ രാജ്യങ്ങളാണ് ഇവ. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ഈ രാജ്യങ്ങൾ സന്ദർശിക്കുന്നത്. 2017ൽ രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ശേഷം രാംനാഥ് കോവിന്ദിന്‍റെ രണ്ടാമത്തെ ആഫ്രിക്കൻ സന്ദർശനമാണിത്.