Asianet News MalayalamAsianet News Malayalam

'രാജ്യത്തിന് ചരിത്രദിനം'; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം അഥവാ ആർആർടിഎസ് രാജ്യത്ത് ആദ്യത്തേതാണ്. 

Prime Minister inaugurated Namo Bharat train sts
Author
First Published Oct 20, 2023, 2:33 PM IST

ദില്ലി: രാജ്യത്തെ പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേ​ഗ റെയിൽപാത പദ്ധതിയായ നമോ ഭാരത്  ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്നും ദില്ലിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ സാധ്യമാക്കുമെന്നും മോദി പറഞ്ഞു. ട്രെയിനിൽ മോദി യാത്രയും ചെയ്തു. 82 കിമീ ദൂരമുള്ള ദില്ലി - മീററ്റ് പദ്ധതിയുടെ നിലവിൽ പണിപൂർത്തിയായ 17 കിലോമീറ്ററാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം അഥവാ ആർആർടിഎസ് രാജ്യത്ത് ആദ്യത്തേതാണ്. നമോ സ്റ്റേഡിയത്തിന് പിന്നാലെ ട്രെയിനിനും പ്രധാനമന്ത്രിയുടെ പേരിടുന്നതിനെ കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്നു. 

"അദ്ദേഹത്തിന്‍റെ ആത്മാനുരാഗത്തിന് അതിരുകളില്ല!" നമോ ഭാരത് ട്രെയിൻ പേരിനെ പരിഹസിച്ച് കോണ്‍ഗ്രസ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios