ഇന്ത്യന്‍ സമയം മൂന്നേകാലോടെയാണ് അദ്ദേഹം മാലിദ്വീപിലെത്തിയത്

കൊച്ചി: പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമുള്ള തന്‍റെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി മാലിദ്വീപിലെത്തി. ഇന്ത്യന്‍ സമയം മൂന്നേകാലോടെയാണ് അദ്ദേഹം മാലിദ്വീപിലെത്തിയത്. ഒരു പകല്‍ നീണ്ട കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ നിന്നും മാലിദ്വീപിലേക്ക് പോയത്. 

ഇന്നലെ രാത്രി കൊച്ചിയില്‍ എത്തിയ മോദി അവിടെ തങ്ങിയ ശേഷം ഇന്ന് രാവിലെയാണ് തൃശ്ശൂരിലിറങ്ങിയത്. റോഡ് മാര്‍ഗ്ഗം ഗുരുവായൂരില്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി തുടര്‍ന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചു. താമരപ്പൂക്കള്‍ കൊണ്ട് തുലഭാരം, ഭഗവാന് മുഴുവന്‍ ചന്ദനം ചാര്‍ത്തല്‍, നെയ്യ് വിളക്ക് എന്നീ വഴിപാടുകള്‍ നടത്തി. 

തുടര്‍ന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജില്‍ സംഘടിപ്പിച്ച ബിജെപിയുടെ അഭിനന്ദന്‍ സഭയില്‍ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രി നിപ ഭീഷണി നേരിടുന്നതില്‍ സംസ്ഥാനത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാവും എന്ന് ഉറപ്പ് നല്‍കി. കേരളത്തില്‍ ഇക്കുറിയും ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

Scroll to load tweet…
Scroll to load tweet…