'അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുന്നു'; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി, രാഹുലിനും പരോക്ഷ വിമര്‍ശനം
കോടതിയലക്ഷ്യക്കേസില്‍ രാഹുല്‍ ഗാന്ധിയെ നരേന്ദ്രമോദി പരോക്ഷമായി വിമര്‍ശിച്ചു. കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമ്പോള്‍ ചിലർ കോടതിയെ അപമാനിക്കുന്നു എന്നായിരുന്നു മോദിയുടെ പ്രതികരണം.

ദില്ലി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുകയാണെന്നാണ് മോദിയുടെ വിമര്‍ശനം. അഴിമതിക്കെതിരെ നടപടിയുണ്ടാകുമ്പോള്‍ ചിലർക്ക് നിരാശയും ദേഷ്യവുമാണെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് അഴിമതിക്കെതിരായ നടപടി അവസാനിക്കില്ലെന്നും മോദി പറഞ്ഞു.
ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തെ പുതിയ കെട്ടിടോദ്ഘാടനത്തിലാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. കോടതിയലക്ഷ്യക്കേസില്‍ രാഹുല്‍ ഗാന്ധിയെ നരേന്ദ്രമോദി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമ്പോള്‍ ചിലർ കോടതിയെ അപമാനിക്കുന്നു എന്നായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.