വര്‍ഷങ്ങളോളം അധികാരത്തില്‍ ഇരുന്ന സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് സൈനികരും കര്‍ഷകരുമാണെന്നും മോദി കുറ്റപ്പെടുത്തി.
ദില്ലി: വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2019 ല്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സൈന്യത്തിന് ആവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്ന 2009 ല്‍ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സൈന്യം ആവശ്യപ്പെട്ടെങ്കിലും ഒരു ജാക്കറ്റ് പോലും ലഭിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.
അതേസമയം തങ്ങള്‍ക്ക് 2,30,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സൈന്യത്തിനായി വാങ്ങാന്‍ കഴിഞ്ഞതായും മോദി അവകാശപ്പെട്ടു. വര്‍ഷങ്ങളോളം അധികാരത്തില്‍ ഇരുന്ന സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് സൈനികരും കര്‍ഷകരുമാണെന്നും മോദി കുറ്റപ്പെടുത്തി.
