'നിയമഭേദഗതി ഒരു മതത്തെയും ബാധിക്കില്ല. വലിയ പിന്തുണയോടെയാണ് ഭേദഗതി ഇരുസഭകളും പാസാക്കിയത്. ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള സാഹോദര്യത്തിന്‍റേയും സഹിഷ്ണുതയുടെയും പ്രതീകമാണ് ഭേദഗതി'
ദില്ലി:പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംവാദവും വിയോജിപ്പുമെല്ലാം ജനാധിപത്യത്തിന്‍റെ ഭാഗമാണ്, എന്നാല്‍ അതേസമയം പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. അത് ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് എതിരാണ്. സ്ഥാപിത താല്പര്യക്കാർ സമൂഹത്തെ വിഭജിക്കാനും അസ്വസ്ഥതയുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. അത് അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
'നിയമഭേദഗതി ഒരു മതത്തെയും ബാധിക്കില്ല. വലിയ പിന്തുണയോടെയാണ് ഭേദഗതി ഇരുസഭകളും പാസാക്കിയത്. ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള സാഹോദര്യത്തിന്‍റേയും സഹിഷ്ണുതയുടെയും പ്രതീകമാണ് ഭേദഗതിയെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയരുന്നത്. ദില്ലിയില്‍ ജാമിയ മിലിയയില്‍ ഇന്നലെ നടന്ന ആക്രമണങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ രാജ്യതലസ്ഥാനത്തും രാജ്യത്തിന്‍റെ മറ്റ ഭാഗങ്ങളിലും പ്രക്ഷോഭം അലയടിക്കുകയാണ്. അതിനിടെ രാജ്യത്തെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.
