ദില്ലി: കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡിൽ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും. നാളെ ബുദ്ധ പൂർണ്ണിമ ദിനത്തിൽ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താകും ആദരവറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ നിലവിലെ രാജ്യത്തെ സാഹചര്യത്തെ കുറിച്ച് പരാമർശം നടത്തിയേക്കുമെന്നും സൂചനയുണ്ട്.