പൗരത്വ ഭേദഗതി വിഷയത്തിനെതിരായ സമരത്തിനെതിരെ ആദ്യമായാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം

ദില്ലി: ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളിയെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി വിഷയത്തിനെതിരായ സമരത്തിനെതിരെ ആദ്യമായാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ദില്ലിയിലെ പൗരുത്വ നിയമഭേദഗതിക്കെതിരായ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. എഎപിയും കോൺഗ്രസ്സും പ്രതിഷേധത്തിൽ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു. ഷഹീൻബാഗ് സമരത്തിൽ ദില്ലിയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് റോഡുകളിലേക്കും വ്യാപിച്ചേക്കാം. ദില്ലിയെ കീഴ്പ്പെടുത്താൻ അരാജക വാദികളെ അനുവദിക്കില്ല," എന്നും പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി ഭരിക്കുന്ന ആംആദ്മി സ‍ര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മനുഷ്യത്വത്തെക്കാളും വലുതാണോ രാഷ്ട്രീയമെന്ന് എഎപി സർക്കാരിനോട് മോദി ചോദിച്ചു. എഎപി സർക്കാർ ആയുഷ്മാൻ ഭാരത് ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.