ദില്ലിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി. നാല് പേരെയാണ് ദില്ലി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്
ദില്ലി: ദില്ലിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി. നാല് പേരെയാണ് ദില്ലി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്. പാക് ഐഎസ്ഐ ബന്ധമുള്ള അന്തർസംസ്ഥാന ഭീകര-ആയുധ കടത്ത് സംഘമാണ് വലയിലായിലായത്. പ്രതികളിൽ മൂന്ന് പേർ പഞ്ചാബിൽനിന്നും, ഒരാൾ ദില്ലിയിലുമാണ് പിടിയിലായത്. ഡ്രോൺ വഴി പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും സംഘം കടത്തിയതായി കണ്ടെത്തി. ദില്ലിയിലെ വിവിധ മേഖലകളിൽ പ്രതികൾ രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. വിദേശനിർമ്മിത പിസ്റ്റളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു.


