വാരണാസി: വാരണാസിയില്‍ വാക്സീന്‍ സ്വീകരിച്ച കൊവിഡ് മുന്നണിപ്പോരാളികളുമായും ആരോഗ്യപ്രവര്‍ത്തകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. ലോകത്തിലെ ഏറ്റവും വലിയ കുത്തിവെപ്പാണ് ഇന്ത്യയില്‍ നടക്കുന്നത്. വാക്സീന്‍ തദ്ദേശിയമായി നിര്‍മ്മിക്കാനുള്ള സ്വയം പര്യാപ്തത ഇന്ന് ഇന്ത്യ കൈവരിച്ചു. വാക്സീന്‍ രാജ്യത്തിന്‍റെ ഓരോ മുക്കിലൂം മൂലയിലും എത്തിച്ചുവെന്നും മോദി പറഞ്ഞു.