സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സീൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 6000 യൂണിറ്റ് വാങ്ങണം. ഭാരത് ബയോടെക്കിൽ നിന്നാണെങ്കിൽ 3800 യൂണിറ്റ് വാക്സീനെങ്കിലും കുറഞ്ഞത് വാങ്ങണം. ചെറുകിട സ്വകാര്യ ആശുപത്രികൾക്ക് സാമ്പത്തികമായടക്കം ഇത് പ്രായോഗികമല്ലെന്നാണ് ഹര്‍ജിയിൽ പറയുന്നത്.

ദില്ലി: വാക്സീൻ വാങ്ങാനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സുപ്രീംകോടതിയെ സമീപിച്ചു. വാക്സീൻ കമ്പനികളുടെ ഇപ്പോഴത്തെ നയം അനുസരിച്ച് ചെറുകിട ആശുപത്രികൾക്ക് വാക്സീൻ വാങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നാണ് ഹര്‍ജിയിൽ പറയുന്നത്. 

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സീൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 6000 യൂണിറ്റ് വാങ്ങണം. ഭാരത് ബയോടെക്കിൽ നിന്നാണെങ്കിൽ 3800 യൂണിറ്റ് വാക്സീനെങ്കിലും കുറഞ്ഞത് വാങ്ങണം. ചെറുകിട സ്വകാര്യ ആശുപത്രികൾക്ക് സാമ്പത്തികമായടക്കം ഇത് പ്രായോഗികമല്ലെന്നാണ് ഹര്‍ജിയിൽ പറയുന്നത്. അതിനാൽ ആവശ്യത്തിന് അനുസരിച്ച് വാക്സീൻ വാങ്ങാൻ കഴിയുന്ന തരത്തിൽ മാദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. 

സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി കേരള സ്വകാര്യ ആശുപത്രി അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona