Asianet News MalayalamAsianet News Malayalam

'മോദി സർക്കാർ പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിച്ചു'; വിലക്കയറ്റത്തിനെതിരെ പ്രിയങ്ക ​ഗാന്ധി

ചില്ലറ പണപ്പെരുപ്പം 2019 ഡിസംബറിൽ അഞ്ചര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.35 ശതമാനമായി ഉയർന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രിയങ്ക രം​ഗത്തെത്തിയിരിക്കുന്നത്.

priyanka gandhi says bjp kicked on poor people stomach
Author
Lucknow, First Published Jan 14, 2020, 5:27 PM IST

ലഖ്നൗ: നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു പ്രിയങ്കയുടെ വിമർശനം. വിലക്കയറ്റത്തിലൂടെ സർക്കാർ പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. 

ചില്ലറ പണപ്പെരുപ്പം 2019 ഡിസംബറിൽ അഞ്ചര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.35 ശതമാനമായി ഉയർന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രിയങ്ക രം​ഗത്തെത്തിയിരിക്കുന്നത്.

"സാധാരണക്കാർക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ് പച്ചക്കറികളുടേയും മറ്റ് ഭക്ഷ്യവസ്തുക്കളുടേയു വിലക്കയറ്റം. പച്ചക്കറികൾ, എണ്ണ, പയർവർഗ്ഗങ്ങൾ, മാവ് എന്നിവ വിലകൂടിയാൽ അവർ എന്ത് കഴിക്കും? സാമ്പത്തിക മാന്ദ്യം മൂലം പാവപ്പെട്ടവന് തൊഴിൽ പോലും ലഭിക്കുന്നില്ല. ബിജെപി സർക്കാർ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി വയറ്റത്തടിച്ചിരിക്കുകയാണ്" പ്രിയങ്ക ​ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios