പ്രിയങ്ക ​ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി. 

ദില്ലി: പ്രിയങ്ക ​ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി. വൻഭൂരിപക്ഷത്തിൽ പ്രിയങ്ക ജയിച്ചതിൽ വളരെ സന്തോഷമെന്ന് പറഞ്ഞ കനിമൊഴി പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും വ്യക്തമാക്കി. പ്രിയങ്കയുടെ ജയം ജനാധിപത്യത്തിന് നല്ലതാണ്. മഹാരാഷ്ട്രയിലെ ജനവിധി ഇന്ത്യ സഖ്യം അംഗീകരിക്കുന്നതയും കനിമൊഴി കൂട്ടിച്ചേർത്തു. 

'പ്രിയങ്കയുടെ വരവ് പ്രതിപക്ഷത്തിന്റെ കരുത്ത് വർധിപ്പിക്കും'; വെൽകം ചെയ്ത് കനിമൊഴി