രാഹുൽ, അമിത് ഷാ, നിര്‍മല, യെച്ചൂരി; ഒറ്റ ദിവസം, തമിഴ്നാട് ഇളക്കിമറിക്കാൻ പ്രമുഖ നേതാക്കൾ ഇന്നെത്തും
തമിഴ്നാട്ടിൽ പ്രചാരണത്തിനായി ഇന്ന് പ്രമുഖ നേതാക്കളെത്തും.
ചെന്നൈ: തമിഴ്നാട്ടിൽ പ്രചാരണത്തിനായി ഇന്ന് പ്രമുഖ നേതാക്കളേത്തും. രാഹുൽ ഗാന്ധി , അമിത് ഷാ, നിർമല സീതാരാമൻ, സീതാറാം യെച്ചൂരി എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കും. രാഹുൽ ഗാന്ധി വൈകീട്ട് തിരുനെൽവേലി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.
കോയമ്പത്തൂരിൽ രാഹുലിനോപ്പം എംകെ സ്റ്റാലിൻ അടക്കം ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും.രണ്ടു ദിവസത്തെ പര്യടനം ഒറ്റ ദിവസത്തേക്ക് ചുരുക്കിയ അമിത് ഷാ, മധുരയിൽ ബിജെപി റോഡ് ഷോയ്ക്ക് നേതൃത്വം നൽകും.നിർമല സീതാരാമൻ കൃഷ്ണഗിരിയിലും യെച്ചൂരി ദിണ്ടിഗലിലും പ്രസംഗിക്കും.
കാത്തിരിക്കുന്നത് കടുത്ത വേനൽ; കരുതിയിരിക്കാൻ സര്‍ക്കാർ ഏജൻസികളോട് പ്രധാനമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം