ഡിജിപിക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു

തിരുവനന്തപുരം: തനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീന‍‍ർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. ഡിജിപിക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ പരാതിയിൽ കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണ‍ർ പ്രാഥമിക അന്വേഷണം നടത്തും.

ആക്കുളത്തെ ഫ്ലാറ്റിൽ പ്രകാശ് ജവദേക്കറെ ദല്ലാള്‍ നന്ദകുമാ‍ർ എത്തിച്ചതും ശോഭാ സുരേന്ദ്രനും കെ.സുധാകരനും ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ജയരാജൻ പരാതിയിൽ പറയുന്നത്. പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഇപിയുടെ ആവശ്യം. പ്രാഥമിക അന്വേഷണ റിപ്പോ‍ർട്ടിൻെറ അടിസ്ഥാനത്തിലായിരിക്കും സംഭവത്തില്‍ കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിക്കുക. 

'സ്റ്റേഷനിലെ ഇരുട്ടു മുറിയിലിട്ട് കരിക്ക് കൊണ്ട് ഇടിച്ചു'; പൊലീസ് ക്രൂരമായി മർദിച്ചെന്ന് സിപിഎം പ്രവര്‍ത്തകൻ

ഇപിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനായി കഴക്കൂട്ടം അസി. കമീഷണറെ ചുമതലപ്പെടുത്തി