Asianet News MalayalamAsianet News Malayalam

മാസ്ക് ധരിക്കാതെ മന്ത്രിക്ക് സ്വീകരണം; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കർണാടകയിലെ ബിജെപിക്കാർ

ആരോ​ഗ്യമന്ത്രി ബി ശ്രീരാമലുവിന് നൽകിയ സ്വീകരണത്തിലും ഘോഷയാത്രയിലും നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ചിത്രദുർ​ഗയിൽ നടന്ന പരിപാടിയിൽ ഇവർ അണിനിരന്നത്. 

public function of minister sriramulu social distancing norms being flouted in karnataka
Author
Bengaluru, First Published Jun 2, 2020, 3:48 PM IST


ബം​ഗളൂരു: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുല്ലുവില പോലുമില്ലാതെ കർണാടക ആരോഗ്യമന്ത്രിയുടെ സ്വീകരണച്ചടങ്ങ്. ചിത്രദുർഗയിൽ ബി ശ്രീമാലുവിനെ ആനയിച്ചുളള ഘോഷയാത്രയിൽ മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

മഴ കൂടുതൽ കിട്ടാൻ ചിത്രദുർഗയിലെ വേദാതി നദിയിൽ പൂജ നടത്താനുളള ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്‍റെ വരവിലാണ് ലോക്ക്ഡൗൺ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിയത്. പൂക്കളെറിഞ്ഞും വലിയ ആപ്പിൾ മാല ചാർത്തിയും ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു.  ഘോഷയാത്രയിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. മന്ത്രിക്കും അനുയായികൾക്കും, തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിൽ ഭൂരിഭാഗത്തിനും മാസ്കില്ലായിരുന്നു. സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല. 

ബിജെപി പ്രവർത്തകരാണ് വിലക്ക് ലംഘിച്ച് സ്വീകരണമൊരുക്കിയത്. വേലിതന്നെ വിളവ് തിന്നുന്ന കർണാടക മാതൃകയ്ക്ക് എതിരെ വൻ വിമർശനമാണ് ഉയരുന്നത്. കൊവിഡ് പ്രതിരോധം നയിക്കുന്ന ആരോഗ്യമന്ത്രി  ഇങ്ങനെയെങ്കിൽ സംസ്ഥാനത്തിന്‍റെ ഗതിയെന്താകുമെന്ന് കോൺഗ്രസിന്‍റ ചോദ്യം. സ്വീകരണച്ചടങ്ങിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് ശ്രീരാമുലുവിന്‍റെ മറുപടി.വിവാദമായതോടെ ചിത്രദുർഗയിലെ പരിപാടികളെല്ലാം റദ്ദാക്കി മന്ത്രി ബെംഗളൂരുവിലേക്ക് മടങ്ങി.

Read Also: കൊറോണ സാര്‍സിന്‍റെയും എയ്‌ഡ്‌സിന്‍റെയും സങ്കലന വൈറസ്? തായ്‌വാന്‍ ഡോക്‌ടര്‍മാരുടെ കണ്ടെത്തല്‍ ശരിയോ...

 

Follow Us:
Download App:
  • android
  • ios