Asianet News MalayalamAsianet News Malayalam

പ്രിയതമന്റെ പാതയില്‍ നികിത; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇനി സൈനിക യൂണിഫോമില്‍

വിവാഹം കഴിഞ്ഞ് വെറും 10 മാസമായിപ്പോഴേക്കും നികിതക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. അവിടെ തളര്‍ന്നിരിക്കാന്‍ നികിത തയാറായില്ല. ഭര്‍ത്താവിന്റെ പാത തിരഞ്ഞെടുക്കാന്‍ അവര്‍ സധൈര്യം മുന്നോട്ടുവന്നു. ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കുമ്പോള്‍, വേദന കടിച്ചമര്‍തി മേജര്‍ വിഭൂതി ശങ്കറിന്റെ സ്വപ്നം കൂടി നികിത ഏറ്റെടുത്തു.

Pulwama Martyr's Wife Nikita Kaul  Earns Army Uniform
Author
Chennai, First Published May 29, 2021, 7:51 PM IST

ണ്ട് വര്‍ഷം മുമ്പ് നിതിത കൗള്‍ എന്ന യുവതിയുടെ വേദന നിറഞ്ഞ ചിത്രം രാജ്യമെങ്ങും കണ്ണീരോടെ നെഞ്ചേറ്റിയിരുന്നു. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഭര്‍ത്താവ് മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്റെ പതാക പൊതിഞ്ഞ മൃതദേഹത്തിനരികെ കണ്ണീരോടെ നില്‍ക്കുകയായിരുന്നു അന്ന് നികിത കൗള്‍. വിവാഹം കഴിഞ്ഞ് വെറും 10 മാസമായിപ്പോഴേക്കും നികിതക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. അവിടെ തളര്‍ന്നിരിക്കാന്‍ നികിത തയാറായില്ല. ഭര്‍ത്താവിന്റെ പാത തിരഞ്ഞെടുക്കാന്‍ അവര്‍ സധൈര്യം മുന്നോട്ടുവന്നു. ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കുമ്പോള്‍, വേദന കടിച്ചമര്‍തി മേജര്‍ വിഭൂതി ശങ്കറിന്റെ സ്വപ്നം കൂടി നികിത ഏറ്റെടുത്തു.

ഇപ്പോള്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് തുടങ്ങിവെച്ച ദൗത്യം നികിത ഏറ്റെടുക്കുകയാണ്. നികിത കൗള്‍ ഇനി ലെഫ്റ്റനന്റ് നികിത കൗളാണ്. ചെന്നൈയിലെ ട്രെയിനിങ് അക്കാദമിയിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി സൈന്യത്തില്‍ ചേര്‍ന്നു. ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡ് ലെഫ്. ജനറല്‍ വൈ കെ ജോഷിയാണ് നികിതയുടെ യൂണിഫോണില്‍ നക്ഷത്രം പതിച്ചത്. നികിതക്കൊപ്പം 31 വനിതാ സൈനികരാണ് പരിശീലനം പൂര്‍ത്തിയാക്കി സൈന്യത്തില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് വിഭുതി ശങ്കര്‍ വീരമൃത്യു വരിച്ചത്.നികിതയെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് ലെഫ്. ജനറല്‍ വൈ കെ ജോഷി പറഞ്ഞു. 

Pulwama Martyr's Wife Nikita Kaul  Earns Army Uniform

 

''ഇത് വേറൊരു ലോകമാണ്. ഞാന്‍ ഇവിടെ ചുവടുവെച്ച ദിവസം, അദ്ദേഹം തുടങ്ങിയ അതേ യാത്രയാണ് ഞാന്‍ പിന്തുടരുന്നതെന്ന് തോന്നി. അവന്‍ ഇവിടെ എവിടെയോ ഉണ്ട്. എന്നെ നോക്കി എന്നെ പിടിച്ച് 'നിനക്ക് അത് സാധിച്ചു എന്ന് പറയുന്നു. ഐ ലവ് യു വിഭു, ഞാന്‍ എപ്പോഴും നിന്നെ സ്‌നേഹിക്കും''- ഭര്‍ത്താവിന്റെ ഓര്‍മയില്‍ നികിത പറഞ്ഞു. 2018ലുണ്ടായ ഭീകരാക്രമണത്തില്‍ മേജര്‍ ധൗണ്ഡിയാലുള്‍പ്പടെ 40 സൈനികരാണ് വീരചരമമടഞ്ഞത്. ആ ത്യാഗത്തിന് ശൗര്യചക്ര നല്‍കിയാണ് രാജ്യം ആദരവര്‍പ്പിച്ചത്.

വിഭുതി ശങ്കറിനോടുള്ള ആദര സൂചകമായാണ് താന്‍ ആര്‍മിയില്‍ ചേരുന്നതെന്ന് നിതിക നേരത്തെ പറഞ്ഞിരുന്നു. സൈന്യത്തില്‍ ചേരാനുള്ളതീരുമാനത്തെ ഇരു കുടുംബങ്ങളും തുടക്കത്തില്‍ എതിര്‍ത്തുവെങ്കിലും നിതികയുടെ ഉറച്ച തീരുമാനത്തില്‍ അവര്‍ സമ്മതം മൂളുകയുമായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios