ആദ്യഘട്ടത്തിൽ 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിൽ ക്ലിനിക്കൽ ട്രയൽ നടത്തിയില്ല.
മുംബൈ: പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഡ് വാക്സീൻ കുട്ടികൾക്കും പ്രായമായവർക്കും ഉടൻ നൽകില്ല. 18വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിലും ക്ലിനിക്കൽ ട്രയൽ നടത്താത്തതാണ് വാക്സിൻ വൈകാൻ കാരണം.
ഇന്ത്യയിൽ ആദ്യം വിപണിയിലെത്താൻ തയാറെടുക്കുന്ന കൊവിഡ് വാക്സിനാണ് കൊവിഷീൽഡ്. മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനയും പൂർത്തിയായതിനാൽ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സർക്കാർ അനുമതിക്കായാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യട്ട് കാത്തിരിക്കുന്നത് .രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നൽകും. ഡിസംബർ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പക്ഷെ രോഗം ഗുരുതരമാകാൻ സാധ്യതയുള്ള പ്രായവിഭാഗക്കാർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകില്ല. 18നും 65നും ഇടയിലുള്ളവരിലാണ് വാക്സീൻ ട്രയൽ പൂർത്തിയാക്കിയത്. അതിനാൽ ഈ വിഭാഗക്കാർക്ക് മാത്രമാണ് തുടക്കത്തിൽ വാക്സിൻ നൽകാനാവുക.
നിലവിലെ ട്രയലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗക്കാരിൽ ആദ്യഘട്ട വാക്സിൻ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇപ്പോഴത്തെ ശ്രമം. ഫലപ്രാപ്തി ഉറപ്പാക്കിയതിന് ശേഷം 65 വയസിന് മുകളിലും 18വയസിന് താഴെയും ഉള്ളവർക്ക് വാക്സീൻ നൽകി തുടങ്ങും. 60 കഴിഞ്ഞവരിൽ രോഗ്യവ്യാപനംകൂടുതലാണെന്നാണ് രാജ്യത്തെ കണക്ക്. കേരളത്തിലെ അടക്കം കൊവിഡ് മരണ നിരക്ക് പരിശോധിക്കുമ്പോഴും ഇതേ വർധന കാണാം.
സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്ന അസ്ട്രാ സെനാക്കയും പല പ്രായവിഭാഗക്കാർക്ക് പ്രത്യേകം വാക്സീൻ നൽകാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുതിർന്ന പൗരൻമാരിലെ ഫലപ്രാപ്തിയിൽ സംശയം ഉയർന്നതിനലാണ് ഇത്. അതേസമയം വാക്സിനൊപ്പം കൊവിഡ് മരുന്നും കണ്ടെത്താനുള്ളശ്രമവും സിറം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ട പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു. വാക്സിനൊപ്പം മരുന്നും കൂടി എത്തിയാൽ രോഗത്തെ പൂർണമായി വേഗത്തിൽ തുടച്ച് നീക്കാനാവും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 29, 2020, 11:39 AM IST
Post your Comments