Asianet News MalayalamAsianet News Malayalam

എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു

അദ്ദേഹത്തെ സന്ദർശിച്ച രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർക്കാർ മാനദണ്ഡങ്ങളും ഡോക്ടർമാരുടെ നിർദ്ദേശങ്ങളും അനുസരിച്ച് അദ്ദേഹത്തിന്റെ ഈ തീരുമാനം. 

Punjab Chief Minister Self Isolates after covid positive mlas
Author
Hariyana, First Published Aug 29, 2020, 10:46 AM IST

ഹരിയാന:  നിയമസഭയിലെ രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചതായി ഔദ്യോ​ഗിക പ്രസ്താവനകൾ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.  അദ്ദേഹത്തെ സന്ദർശിച്ച രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർക്കാർ മാനദണ്ഡങ്ങളും ഡോക്ടർമാരുടെ നിർദ്ദേശങ്ങളും അനുസരിച്ച് അദ്ദേഹത്തിന്റെ ഈ തീരുമാനം. മാധ്യമപ്രവർത്തകൻ രവീൻ തുക്രാൽ ട്വീറ്റ് ചെയ്തു. 

ഈ ആഴ്ച പഞ്ചാബിലെ 29 എംഎൽഎമാർക്കും മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച എംഎൽഎമാരുമായി അടുത്തിടപഴകിയ മറ്റുള്ളവർ ഇന്നത്തെ ഏകദിന അസംബ്ളി സെഷനിൽ പങ്കെടുക്കരുതെന്നും അമരീന്ദർ സിം​ഗ് അഭ്യർത്ഥിച്ചു. നിയമസഭാ നടപടികൾ സു​ഗമമായി നടക്കുന്നതിന് വേണ്ട മുൻകരുതൽ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഹോസ്റ്റലിൽ പെട്ടെന്നുള്ള കൊവിഡ് പരിശോധനകൾക്കുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു. 
 

Follow Us:
Download App:
  • android
  • ios