“ആരെങ്കിലും നിങ്ങളോട് കൈക്കൂലി ചോദിച്ചാൽ, അതിന്റെ വീഡിയോ/ഓഡിയോ റെക്കോർഡ് ചെയ്‌ത് എനിക്ക് അയച്ചുതരിക. അഴിമതിക്കാർക്കെതിരെ കർശന നടപടിയെടുക്കും," മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു
ദില്ലി: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ചരമവാർഷിക ദിനമായ മാർച്ച് 23 ന് അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ (Anti-Corruption Helpline) ആരംഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ (Bhagwant Mann). ഹെൽപ്പ് ലൈൻ തന്റെ സ്വകാര്യ വാട്ട്‌സ്ആപ്പ് നമ്പർ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹെൽപ്പ് ലൈൻ “എന്റെ സ്വകാര്യ വാട്ട്‌സ്ആപ്പ് നമ്പർ” (WhatsApp Number) ആയിരിക്കും. “ആരെങ്കിലും നിങ്ങളോട് കൈക്കൂലി ചോദിച്ചാൽ, അതിന്റെ വീഡിയോ/ഓഡിയോ റെക്കോർഡ് ചെയ്‌ത് എനിക്ക് അയച്ചുതരിക. അഴിമതിക്കാർക്കെതിരെ കർശന നടപടിയെടുക്കും," മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വീഡിയോ, കൈക്കൂലി ആവശ്യപ്പെടുകയോ മറ്റ് ക്രമക്കേടുകളിൽ ഏർപ്പെടുകയൊ ചെയ്യുന്നവരുടെ വീഡിയോ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുന്നതിനാണ് ഹെൽപ്പ് ലൈൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്. "99% ആളുകളും സത്യസന്ധരാണ്, ബാക്കിയുള്ള ഒരു ശതമാനം ആളുകൾ വ്യവസ്ഥയെ മോശമാക്കുന്നു. ഞാൻ എപ്പോഴും സത്യസന്ധരായ (സർക്കാർ) ഉദ്യോഗസ്ഥർക്കൊപ്പമാണ്,” മുഖ്യമന്ത്രി പറഞ്ഞു. ഒരു നേതാവും ഒരു ഉദ്യോഗസ്ഥരെയും കൊള്ളയടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എന്റെ സർക്കാരിൽ സ്ഥാനമില്ല, അത്തരത്തിലുള്ള എന്തെങ്കിലും പരാതി എന്റെ ശ്രദ്ധയിൽപ്പെട്ടാൽ, അത്തരം ഉദ്യോഗസ്ഥരോട് ഒരു തരത്തിലുള്ള സഹതാപവും പ്രതീക്ഷിക്കരുത്." - മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു,
"സംസ്ഥാനത്തെ സേവിക്കാൻ ഞങ്ങൾക്ക് അവസരം നൽകിയ ആളുകളാണ് ജനാധിപത്യത്തിലെ യഥാർത്ഥ ഭരണാധികാരികൾ, നേതാക്കളെ ഭരിക്കാനോ അവരെ പുറത്താക്കാനോ അധികാരമുണ്ട്" എന്ന് മാൻ പറഞ്ഞു. ഒരു രാഷ്ട്രീയ സമ്മർദ്ദവുമില്ലാതെ അവരുടെ ചുമതലകൾ നിർഭയമായി നിർവഹിക്കാൻ മുഖ്യമന്ത്രി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. “മുമ്പത്തെ രാഷ്ട്രീയ പാർട്ടികളെപ്പോലെ ഞാൻ ചുവന്ന ഡയറി സൂക്ഷിക്കാറില്ല, പച്ച ഡയറി മാത്രമേ എനിക്കുള്ളൂ, അതിനാൽ നിങ്ങൾ ഒരു പകപോക്കലിനെ കുറിച്ചും വിഷമിക്കേണ്ടതില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താഴെത്തട്ടിലുള്ള സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം വരുത്തിയതിന് സിവിൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് മാസം കൂടുമ്പോൾ മികച്ച പ്രകടനത്തിനുള്ള അവാർഡ് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
