Asianet News MalayalamAsianet News Malayalam

അമരീന്ദര്‍ സിംഗിന്‍റെ പാക് വനിത ജേര്‍ണലിസ്റ്റ് സുഹൃത്തിന്‍റെ ഐഎസ്ഐ ബന്ധം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍

അറൂസ ആലമും ഐഎസ്ഐയുമായുള്ള ബന്ധം ഡിജിപി തലത്തില്‍ പരിശോധിക്കുമെന്നും ഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി അറിയിച്ചു. 
 

Punjab govt to probe Amarinder Singhs friend Aroosa Alam's link with ISI Minister
Author
Amritsar, First Published Oct 22, 2021, 6:29 PM IST

അമൃതസര്‍: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ സുഹൃത്ത് അറൂസ ആലമിന് ഐഎസ്ഐ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖജീന്ദര്‍ രണ്‍ദാവയാണ് ഈ കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ അമരന്ദീര്‍ സിംഗ് ഇപ്പോള്‍ പറയുന്നത് തനിക്ക് ഐഎസ്ഐ ഭീഷണിയുണ്ടെന്നാണ്, ഞങ്ങള്‍ അത് പരിശോധിക്കുന്നുണ്ട് അതില്‍ എന്തെങ്കിലും സ്ത്രീക്ക് കണക്ഷനുണ്ടോയെന്ന് ഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. 

പാകിസ്ഥാനില്‍ നിന്നും വരുന്ന ഡ്രോണ്‍ ഭീഷണി 4-5 വര്‍ഷമായി ഉയര്‍ത്തിയത് ക്യാപ്റ്റനാണ്. ആദ്യം ക്യാപ്റ്റന്‍ ആ വിഷയം ഉയര്‍ത്തി ഇപ്പോ ബിഎസ്എഫ് വിന്യാസം നടത്തി. അതേ സമയം അറൂസ ആലമും ഐഎസ്ഐയുമായുള്ള ബന്ധം ഡിജിപി തലത്തില്‍ പരിശോധിക്കുമെന്നും ഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി അറിയിച്ചു. 

ദില്ലിയെ സന്ദര്‍ശനത്തിനിടെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന് ഐഎസ്ഐ പാകിസ്ഥാന്‍ ബന്ധങ്ങളുണ്ടെന്നും. തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും പ്രസ്താവിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുറമേ അമരീന്ദര്‍ സിംഗ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസുമായി വലിയതോതിലുള്ള സംഘര്‍ഷത്തിലാണ് മുന്‍‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പുതിയ പാര്‍ട്ടി രൂപീകരിച്ച് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് അമരീന്ദര്‍ സിംഗ് ഒരുങ്ങുന്നത്. ബിജെപിയുമായി സഖ്യ ചര്‍ച്ചകളും നടക്കുന്നുണ്ട്. 

പഴയകാല പാകിസ്ഥാന്‍ രാഷ്ട്രീയ നേതാവ് അക്വലിം അക്തറിന്‍റെ മകളും പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുമാണ് അറൂസ ആലം. അമരീന്ദര്‍ സിംഗിനെ 2004ലെ പാക് സന്ദര്‍ശന വേളയിലാണ് ഇവര്‍ ആദ്യമായി കണ്ടത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ നവജ്യോത് സിദ്ദുവും

Follow Us:
Download App:
  • android
  • ios