ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്തയെന്ന രീതിയിലാണ് ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഈ ചിത്രം വ്യാജമായി നിർമ്മിച്ചതാണെന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഔദ്യോഗിക അറിയിപ്പോ അനുമതിയോ ഉണ്ടായിട്ടില്ലെന്നും പി.ഐ.ബി വ്യക്തമാക്കി.

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഈ പ്രചരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്തയെന്ന രീതിയിലാണ് ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഈ ചിത്രം വ്യാജമായി നിർമ്മിച്ചതാണെന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഔദ്യോഗിക അറിയിപ്പോ അനുമതിയോ ഉണ്ടായിട്ടില്ലെന്നും പി.ഐ.ബി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പി.എൻ.ബി, കനറ ബാങ്ക്, എസ്.ബി.ഐ എന്നീ ബാങ്കുകൾ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇംഗ്ലീഷ് പത്രവാർത്തയുടെ ചിത്രം എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണ്. ഒരു മാധ്യമവും ഇങ്ങനെയൊരു വാർത്ത നൽകിയിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ട് വിഭാഗം അറിയിച്ചു. ബാങ്കിങ് സംബന്ധമായ ഇത്തരം സുപ്രധാന വിവരങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ റിസർവ് ബാങ്കിന്റെയോ, ബന്ധപ്പെട്ട ബാങ്കുകളുടെയോ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ആശ്രയിക്കുണമെന്നും സ്തുതകൾ പരിശോധിക്കാതെ ഇത്തരം വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Scroll to load tweet…