ഇതുപോലെ ഒരു സഹോദരനുണ്ടായതിൽ അഭിമാനം തോന്നുന്നു. പ്രിയങ്ക കുറിച്ചു.
ദില്ലി: സഹോദരി പ്രിയങ്ക ഗാന്ധിക്ക് രക്ഷാബന്ധൻ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സഹോദരിയെ ആലിംഗനം ചെയ്ത് നിൽക്കുന്ന ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് രാഹുലിന്റെ ആശംസാകുറിപ്പ്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ആശംസാ വാചകങ്ങൾ കുറിച്ചിരിക്കുന്നത്.
Scroll to load tweet…
രക്ഷാബന്ധൻ എന്ന ഹാഷ്ടാഗിനൊപ്പം എല്ലാവർക്കും രക്ഷാബന്ധൻ ആശംസകൾ എന്നാണ് രാഹുലിന്റെ കുറിപ്പ്. പ്രിയങ്ക ഗാന്ധിയും സഹോദരനൊപ്പമുള്ള ഫോട്ടോ പങ്കിട്ടാണ് ആശംസ അറിയിച്ചിരുന്നത്. 'സന്തോഷത്തിലും സന്താപത്തിലും സഹോദരനൊപ്പം ജീവിച്ചാണ് സ്നേഹവും സത്യവും ക്ഷമയും അദ്ദേഹത്തിൽ നിന്ന് ഞാൻ പഠിച്ചത്. ഇതുപോലെ ഒരു സഹോദരനുണ്ടായതിൽ അഭിമാനം തോന്നുന്നു.' പ്രിയങ്ക കുറിച്ചു. മിക്ക വിശേഷാവസരങ്ങളിലും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുക പതിവാണ്.
Scroll to load tweet…
