ദില്ലിയിൽ കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് അതിരൂക്ഷ വിമര്‍ശനവുമായി രാഹുൽ രംഗത്തെത്തിയത്

ദില്ലി: കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാര്‍ പരാജയമെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ദില്ലിയിൽ കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് അതിരൂക്ഷ വിമര്‍ശനവുമായി രാഹുൽ രംഗത്തെത്തിയത്. രാജ്യത്തെ ഭരണ വ്യവസ്ഥ പരാജയമായതിനാൽ ജനങ്ങളെ സഹായിക്കാൻ കോൺഗ്രസ് പ്രവര്‍ത്തക‍ർ രംഗത്തിറങ്ങണമെന്ന് രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.

'ഭരണ വ്യവസ്ഥ പരാജയമാണ്, അതിനാൽ ജനക്ഷേമത്തിനായി സംസാരിക്കുന്നു, കോണ്ഗ്രസ് പ്രവർത്തകർ, മറ്റ് പ്രവർത്തനങ്ങൾ എല്ലാം നിർത്തി വെച്ച് ജനങ്ങളെ സഹായിക്കാൻ രംഗത്തിറങ്ങണം'-ഇങ്ങനെയാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

Scroll to load tweet…