രാജ്യത്ത് കൊവിഡ് 19 മൂലമുള്ള മരണസംഖ്യ ഉയരുന്നതിന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ശരീരത്തിലെ ഓക്സിജന്‍ ലെവലാണ് കൊറോണ വൈറസ് കുറയ്ക്കുന്നത്. എന്നാല്‍ ഓക്സിജന്‍ ലഭ്യതക്കുറവും ഐസിയു ബെഡുകളുടെ അഭാവം മൂലം നിരവധിപ്പേര്‍ മരിക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറയുന്നു.

രാജ്യത്ത് ഒരു ദിവസത്തിലുള്ള കൊവിഡ് രോഗികളുടെ മരണം 2263 ആയതിന് പിന്നാലെയാണ് രാഹുലിന്‍റെ വിമര്‍ശനം. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് ഒരു ദിവസം കൊവിഡ് രോഗികളുടെ എണ്ണം 332730 ആയിരിക്കുകയാണ്.രാജ്യത്ത് 16263695 കൊവിഡ് രോഗികളാണ് ഒടുവിലെ കണക്കുകള്‍ അനുസരിച്ചുള്ളത്. മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ മരണത്തിന് കാരണമാകുന്നത് ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം മൂലമാണ്. 


മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി