പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർ​ഗെയുടെ പേര് നിർദേശിച്ചത് അപ്രതീക്ഷിതമെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു.

ദില്ലി: പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നിതീഷിനെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർ​ഗെയുടെ പേര് നിർദേശിച്ചത് അപ്രതീക്ഷിതമെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. അതേ സമയം ചർച്ചകളിലൂടെ തീരുമാനിക്കാമെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്