വിശ്വ ഹിന്ദു ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട് വന്നവരാണ് കശ്മീരില്‍ നിന്നുള്ള രണ്ട് വഴിയോര കച്ചവടക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്.
ദില്ലി: കാശ്മീരിലെ സഹോദരന്മാര്‍ക്കെതിരായ എല്ലാ ആക്രമണങ്ങളെയും ശക്തമായി എതിര്‍ക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ തെരുവ് കച്ചവടം ചെയ്തവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അക്രമികളെ വെല്ലുവിളിച്ച ധൈര്യശാലികള്‍ക്ക് സല്യൂട്ട്. രാജ്യത്തിന്‍റെ ഓരോ മൂലയും പൗരന്മാരുടേതാണെന്നും രാഹുലിന്‍റെ ട്വീറ്റിലുണ്ട്.
വിശ്വ ഹിന്ദു ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട് വന്നവരാണ് കശ്മീരില്‍ നിന്നുള്ള രണ്ട് വഴിയോര കച്ചവടക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. കശ്മീരില്‍ നിന്നുള്ളവരായത് കൊണ്ടാണ് മര്‍ദ്ദിക്കുന്നതെന്ന് വിളിച്ചു പറഞ്ഞായിരുന്നു ഇവര്‍ യുവാക്കളെ നീണ്ട ദണ്ഡ് വച്ച് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
ആക്രമണത്തില്‍ പങ്കാളിയായ ബജ്റഗ് സൊങ്കാര്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി ലക്നൗ എസ്പി കല്‍നിധി നൈതാനി അറിയിച്ചു. അറസ്റ്റിലായ സൊങ്കാര്‍ ഒരു കൊലക്കേസടക്കം പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും ആവശ്യപ്പെട്ടിരുന്നു.
