Asianet News MalayalamAsianet News Malayalam

'ശത്രുക്കള്‍ക്ക് എന്താണ് ചെയ്തുകൂടാത്തത്?' പൗരത്വ ഭേദഗതിയില്‍ മോദിയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ഭരണഘടന ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

rahul gandhi dig at pm modi on caa
Author
Delhi, First Published Dec 23, 2019, 8:42 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടന ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യം ഒന്നടങ്കം മോദിയുടെ ശ്രമങ്ങളെ നേരിടും. ജനങ്ങള്‍ മോദിയെ വേഷം കൊണ്ട് തിരിച്ചറിഞ്ഞതാണ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കോട്ടിട്ട് നടക്കുന്നയാളാണ് മോദി. ഭരണഘടനയെ തകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഭാരതം ഒന്നടങ്കം മോദിയെ ചെറുക്കുമെന്നും അദ്ദേഹത്തെ വെല്ലുവിളിച്ച് രാഹുല്‍ പറഞ്ഞു. 

എന്താണ് നമ്മുടെ ശത്രുക്കള്‍ക്ക് ചെയ്തുകൂടാത്തത്? മോദി സര്‍ക്കാര്‍ അവരാലാവും വിധം അതൊക്കെ ചെയ്യുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഭവനു മുന്നില്‍ നടന്ന ധര്‍ണയില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ കെ ആന്‍റണി തുടങ്ങിയ നേതാക്കളെല്ലാം ധര്‍ണയില്‍ പങ്കെടുത്ത് ഭരണഘടന ഉറക്കെ വായിച്ചു. 


 

Follow Us:
Download App:
  • android
  • ios