പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്നും സർക്കാർ സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.  

ദില്ലി : പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകൾ നൽകിയില്ലെന്നും, ഇന്ന് യോഗത്തിലാണ് ചില വിവരങ്ങൾ മാത്രം നൽകിയതെന്നും രാഹുൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ല. കേന്ദ്ര ഏജൻസിയായ സിബിഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തു. പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് ലക്ഷ്യംവെയ്ക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

2026 മെയ് 24-ന് നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ഉന്നതതല യോഗം നടക്കുന്നുണ്ട്. ശത്രുജിത്ത് സിംഗ് കപൂർ, ജി.പി. സിംഗ് എന്നിവർ മുൻനിരയിലുണ്ടെങ്കിലും പ്രവീൺ സൂദിന് കാലാവധി നീട്ടിനൽകാനുള്ള സാധ്യതയുമുണ്ട്. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ ഡയറക്ടറെ നിയമിക്കുന്നത്.