പരാതിക്കാരൻ ആരോപിക്കും പോലെ രാഹുൽ ഗാന്ധി ആർ എസ് എസിനെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു 

മുബൈ: ആർഎസ്എസ് നൽകിയ അപകീർത്തിക്കേസിൽ മുബൈ കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. പരാതിക്കാരൻ ആരോപിക്കും പോലെ രാഹുൽ ഗാന്ധി ആർ എസ് എസിനെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

പതിനയ്യായിരം രൂപ കെട്ടിവയ്ക്കാൻ കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. മുൻ എം പി ഏക്നാഥ് ഗായിക്ക്വാദ് ആണ് രാഹുലിന് വേണ്ടി പണം കെട്ടിവച്ചത്. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവ‍ർത്തിച്ചവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന പ്രസ്താവനയിലാണ് രാഹുലിനെതിരെ ആര്‍എസ്എസ് മാനനഷ്ടത്തിന് കേസ് നല്‍കിയത്. 

ആർഎസ്എസ് പ്രവ‍ർത്തകനായ ധ്രുതിമാൻ ജോഷിയായിരുന്നു 2017ൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.