ഒരു സ്ത്രീ ലഗേജ് ഉയര്‍ത്താന്‍ വളരെ കഷ്ടപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി എത്തി സഹായിക്കുകയായിരുന്നുവെന്നാണ് അമന്‍ ദുബൈ ട്വീറ്റ് ചെയ്തത്.

അഹമ്മദാബാദ്: വിമാനത്തിനുള്ളില്‍ സഹയാത്രക്കാരിയുടെ ലഗേജ് മുകളിലേക്ക് വയ്ക്കാന്‍ സഹായിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു. അഹമ്മദാബാദിലേക്കുള്ള വിമാനത്തിലാണ് സംഭവം. മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അമന്‍ ദുബൈ ട്വിറ്റില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായിട്ടുള്ളത്. ഇന്നലെയാണ് രാഹുല്‍ ഗാന്ധി അഹമ്മദാബാദിലേക്ക് യാത്ര ചെയ്തത്.

ഒരു സ്ത്രീ ലഗേജ് ഉയര്‍ത്താന്‍ വളരെ കഷ്ടപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി എത്തി സഹായിക്കുകയായിരുന്നുവെന്നാണ് അമന്‍ ദുബൈ ട്വീറ്റ് ചെയ്തത്. അമന്‍ പങ്കുവെച്ച ഫോട്ടോയില്‍ രാഹുല്‍ ഗാന്ധി ലഗേജ് ഉയര്‍ത്തിവയ്ക്കുന്നത് കാണാന്‍ സാധിക്കും. അവിചാരിതമായാണ് രാഹുല്‍ ഗാന്ധി സഞ്ചിരിച്ച അതേ വിമാനത്തില്‍ യാത്ര ചെയ്തത്. രാഹുല്‍ ഗാന്ധിയെ പിന്നീട് കണ്ടുവെന്നും അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതം പ്രചോദിപ്പിക്കുന്നതാണെന്നും അമന്‍ ട്വീറ്റ് ചെയ്തു.

ട്വിറ്ററില്‍ വൈറലായ ചിത്രത്തെ കുറിച്ച് രണ്ട് തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. രാഹുലിന്‍റെ പ്രവര്‍ത്തിയെ ചിലര്‍ പുകഴ്ത്തി. എന്നാല്‍, എയര്‍ ഹോസ്റ്റസ് അവിടെയുള്ളപ്പോള്‍ രാഹുല്‍ എന്തിനാണ് ഇത് ചെയ്തതെന്നാണ് ചിലര്‍ ചോദിക്കുന്നത്. മറ്റു ചിലര്‍ രാഹുലിന്‍റെ മാസ്ക്ക് എവിടെയാണെന്നും ചോദിക്കുന്നവരുണ്ട്. ഇതിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരി ഒരുങ്ങുകയാണ്. ബുധനാഴ്ച ഗാന്ധി കൽമണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന യാത്ര കശ്മീരിലാണ് അവസാനിക്കുക.

നാല് ദിവസം തമിഴ്നാട്ടിലൂടെ കടന്നു പോകുന്ന പദയാത്ര സെപ്തംബർ 11ന് കേരളത്തിലേക്ക് പ്രവേശിക്കും. ഇന്ത്യയിലെ സാധാരണക്കാരനെ തൊട്ടറിയാൻ രാഹുൽ ഗാന്ധി ഇറങ്ങുമ്പോള്‍ കോൺഗ്രസിന് പ്രതീക്ഷകൾ ഏറെയാണ്. ഭാരത് ജോഡോ യാത്ര തുടക്കം ഗംഭീരമാക്കനുള്ള അണിയറ പ്രവർത്തനത്തിലാണ് കോൺഗ്രസിന്‍റെ തമിഴ്നാട് ഘടകം. കാർത്തി ചിദംബരം അടക്കം മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചുവരെഴുത്തുകളും ഗൃഹസന്ദർശനവുമെല്ലാമായി ജാഥ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.

Scroll to load tweet…