Asianet News MalayalamAsianet News Malayalam

'രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ'; വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ

വീണ്ടും വിവാദ പ്രസ്താവനയുമായി കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും, രാഹുലിന് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്നും നളിൻ ആരോപിച്ചു. 

Rahul Gandhi is a drug addict Karnataka BJP president makes controversial remarks
Author
bengaluru, First Published Oct 20, 2021, 12:55 PM IST

ബെംഗളൂരു: വീണ്ടും വിവാദ പ്രസ്താവനയുമായി കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും, രാഹുലിന് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്നും നളിൻ ആരോപിച്ചു. മയക്കുമരുന്ന് ഇടപാടുകാരുമായി രാഹുലിന് അടുത്ത ബന്ധമുണ്ട്.  രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. പല മാധ്യമങ്ങളിലും ഈ വാർത്തകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹുബ്ബി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു  വിവാദ പരാമർശം. അതേസമയം രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദമായിരുന്നു. എന്നാൽ ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ 'അങ്കുതാ ഛാപ്'എന്ന പ്രയോഗം നടത്തിയതായിരുന്നു വിവാദം. ഈ ട്വീറ്റിനെതിരെ നേരത്തെ കര്‍ണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ട്വിറ്റർ പരമാർശത്തിൽ ഡികെ ശിവകുമാറും ഖേദം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചു എന്നാൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്  ബിജെപി. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പാർട്ടികളും തമ്മിലുള്ള വാക്പോര് രൂക്ഷമായിരിക്കുന്നത്. ഒക്ടോബർ മുപ്പതിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios