മുംബൈയില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിലെ പങ്കാളിത്തം കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടി ആയിരിക്കും തീരുമാനം വരിക. 

ദില്ലി: പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും യുപിയില്‍ മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയരുന്നു. പ്രചാരണരംഗത്ത് ഇരുവരും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ് പാര്‍ട്ടി. 

അമേഠിയില്‍ രാഹുല്‍ മത്സരിക്കില്ല എന്നുണ്ടെങ്കിലും റായ്‍ബറേലിയില്‍ പ്രിയങ്ക മത്സരിക്കും എന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നാരും യുപിയില്‍ മത്സരത്തിന് ഇറങ്ങിയേക്കില്ല എന്ന വിവരമാണിപ്പോള്‍ വരുന്നത്.

പക്ഷേ ഇതില്‍ നിന്ന് വിരുദ്ധമായ അഭിപ്രായങ്ങളും കോൺഗ്രസില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ രാഹുല്‍- പ്രിയങ്ക സ്ഥാനാര്‍ത്ഥിത്വത്തില്‍ കോൺഗ്രസിനകത്ത് ആശയക്കുഴപ്പം തുടരുക തന്നെയാണ്. എന്നാല്‍ ഒന്നുരണ്ട് ദിവസത്തിനകം തന്നെ തീരുമാനം വരുമെന്നാണ് പ്രതീക്ഷ.

മുംബൈയില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിലെ പങ്കാളിത്തം കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടി ആയിരിക്കും തീരുമാനം വരിക. 

Also Read:- രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചു, 'ശക്തി'ക്ക് വേണ്ടി ജീവൻ വെടിയാനും തയ്യാറെന്ന് നരേന്ദ്ര മോദി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo