Asianet News MalayalamAsianet News Malayalam

ജോഡോ യാത്ര ഇന്ന് വീണ്ടും തുടങ്ങും; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജമ്മുകാശ്മീർ പൊലീസ്

സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മുകാശ്മീർ പൊലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീർ പൊലീസ് പ്രതികരിച്ചത്.

Rahul Gandhi s Bharat Jodo Yatra resumes today from Jammu and Kashmir s Banihal
Author
First Published Jan 28, 2023, 7:09 AM IST

ദില്ലി: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിക്കുക. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിർത്തിവച്ചത്.

അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മുകാശ്മീർ പൊലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീർ പൊലീസ് പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കിൽ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

പ്രതിഷേധവുമായി കെപിസിസി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് നാലിന് കെപിസിസിയുടെ പൊതുസമ്മേളനം. ജോഡോ യാത്രയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുട നീളം മണ്ഡലം തലത്തിലാണ് പരിപാടി. ജനസ്വീകാര്യത കണ്ട് ഹാലിളകിയ ബിജെപി പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ എംപി വിമര്‍ശിച്ചു.

Follow Us:
Download App:
  • android
  • ios