Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധിയില്‍ സ്ഥിരത കുറവുണ്ടെന്ന് ശരദ് പവാര്‍

അതേസമയം, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ  രാഹുലിനെക്കുറിച്ചു തന്‍റെ പുസ്തകത്തില്‍ നടത്തിയ പരാമർശങ്ങൾ പവാർ തള്ളി. 

Rahul Gandhi Seems To Lack Consistency To Lead Country Says Sharad Pawar
Author
Mumbai, First Published Dec 5, 2020, 10:18 AM IST

മുംബൈ: രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും മുന്നിൽ നിന്നു നയിക്കുന്നതിൽ അദ്ദേഹത്തിനു സ്ഥിരത കുറവാണെന്നും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാറിന്‍റെ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മറാഠി പത്രം ലോക്മത്തിന് നൽകിയ അഭിമുഖത്തിലാണു പവാര്‍ ഇത് വ്യക്തമാക്കിയത്. രാഹുൽ രാജ്യത്തെ നയിക്കാൻ പ്രാപ്തനായോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.

അതേസമയം, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ  രാഹുലിനെക്കുറിച്ചു തന്‍റെ പുസ്തകത്തില്‍ നടത്തിയ പരാമർശങ്ങൾ പവാർ തള്ളി. കോൺഗ്രസ് അനുയായികളായ ബഹുഭൂരിപക്ഷത്തിനും ഗാന്ധി–നെഹ്റു കുടുംബത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് പുറത്ത് ലഭിക്കുന്ന സ്വീകാര്യത അയാള്‍ക്ക് പാര്‍ട്ടിയിലുള്ള പരിഗണനയും അനുസരിച്ച് ഇരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.

മകൾ സുപ്രിയ സുളെ മഹാരാഷ്ട്രയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് സുപ്രിയയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നായിരുന്നു മറുപടി.

അതേ സമയം മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ കൗ​ണ്‍​സി​ലി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ള്‍ മാ​റി​യ​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് എ​ന്‍​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ര്‍ പറഞ്ഞു.

 ആ​റ് സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ലി​ട​ത്ത് കോ​ണ്‍​ഗ്ര​സ് എ​ന്‍​സി​പി,ശി​വ​സേ​ന സ​ഖ്യം വി​ജ​യി​ച്ച​പ്പോ​ള്‍ ഒ​രി​ട​ത്ത് മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് വി​ജ​യി​ക്കാ​നാ​യ​ത്. നാ​ഗ്പു​ര്‍, പു​നെ എ​ന്നീ സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​ക്ക് പ​രാ​ജ​യം സം​ഭ​വി​ച്ച​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മെ​ന്നും പ​വാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Follow Us:
Download App:
  • android
  • ios