മണ്ണിലെ കർഷകർക്ക് കേന്ദ്രത്തിലൊരു വകുപ്പ് ഉള്ളപ്പോൾ കടലിലെ കർഷകർക്ക് എന്തുകൊണ്ടില്ലെന്നായിരുന്നു രാഹുലിന്റെ ചോദ്യം...

ദില്ലി: കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് പുതുച്ചേരിയിൽ നടന്ന പരിപാടിക്കിടെ മത്സ്യത്തൊഴിലാളികൾക്ക് വാ​ഗ്ദാനം നൽകി രാഹുൽ ​ഗാന്ധി. എന്നാൽ 2019ൽ എൻഡിഎ സർക്കാർ രൂപീകരിച്ച ഫിഷറിസ് വകുപ്പ് വീണ്ടും എങ്ങനെ രൂപീകരിക്കുമെന്ന പരിഹാസവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബിജെപി. 

കടലിലെ കർഷകരെന്നാണ് രാഹുൽ ​ഗാന്ധി പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ വിളിച്ചത്. തുടർന്ന് ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന ഉറപ്പും നൽകുകയായിരുന്നു. മണ്ണിലെ കർഷകർക്ക് കേന്ദ്രത്തിലൊരു വകുപ്പ് ഉള്ളപ്പോൾ കടലിലെ കർഷകർക്ക് എന്തുകൊണ്ടില്ലെന്നായിരുന്നു രാഹുലിന്റെ ചോദ്യം. 

നിലവിൽ ഫിഷറിസ് വകുപ്പിന്റെ ചുമതല ​കേന്ദ്രമന്ത്രി ഗിരിരാജ് സിം​ഗിനാണ്. രാഹുലിന്റെ വാക്കുകൾ വൈറലായതോടെ ഇറ്റാലിയൻ ഭാഷയിലാണ് ​ഗിരിരാജ് സിം​ഗ് രാഹുലിന് മറുപടി നൽകിയത്. ഇറ്റലി മന്ത്രിസഭയിൽ ഫിഷറിസത്തിന് പ്രത്യേക വകുപ്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഇറ്റാലിയൻ മന്ത്രിസഭയുടെ ഔദ്യോ​ഗിക വെബ്സൈറ്റിന്റെ അഡ്രസും നൽകിയിരുന്നു.

Scroll to load tweet…

മത്സ്യതൊഴിലാളികളെ തെറ്റി​ദ്ധരിപ്പിക്കുന്നതിന് പകരം വായിക്കാൻ ആവശ്യപ്പെട്ട് ബിജെപി നേതാവ് അനുരാ​ഗ് താക്കൂറും ഫിഷറീസ് വകുപ്പിന്റെ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചു. ട്വിറ്ററിലിപ്പോൾ ഇതിന്റെ പേരിൽ വലിയ പരിഹാസമാണ് രാഹുൽ നേരിടുന്നത്. 

Scroll to load tweet…