പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി തന്നെ വന്നുകണ്ടുവെന്നും പൊലീസിനെ അറിയിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ വിലക്കിയതായും രാഹുല്‍ ശ്രീനഗറില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു.

ദില്ലി: രാഹുല്‍ ഗാന്ധിക്ക് ദില്ലി പൊലീസിന്‍റെ നോട്ടീസ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഭാരത് ജോഡോ യാത്രക്കിടെ തന്നെ വന്നു കണ്ടുവെന്ന പരാമർശത്തിലാണ് നോട്ടീസ് അയച്ചത്. സുരക്ഷ നല്‍കാനായി ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് നോട്ടീസില്‍ പൊലീസ് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് രാഹുലിന് ചോദ്യവലിയും അയച്ചു. പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി തന്നെ വന്നുകണ്ടുവെന്നും പൊലീസിനെ അറിയിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ വിലക്കിയതായും രാഹുല്‍ ശ്രീനഗറില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു.