കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയും അധ്യാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
ദില്ലി: അധ്യാപക ദിനത്തില്‍ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കും രാഷ്ട്രീയ ഉപദേശകര്‍ക്കും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവര്‍ക്കും ചില അജണ്ടകളുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും കുശാഗ്ര ബുദ്ധിയുള്ള, തെറ്റായ പ്രൊപഗാണ്ടയുള്ള രാഷ്ട്രീയ ഉപദേശകര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. അവരാണ് എന്നെ പല പാഠങ്ങള്‍ പഠിപ്പിച്ചതും കരുത്തനാക്കിയതും. കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയും അധ്യാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
