Asianet News MalayalamAsianet News Malayalam

വിഷവാതക ദുരന്തം അറിഞ്ഞപ്പോള്‍ ഞെട്ടി; മരിച്ചവർക്ക് അനുശോചനമറിയിച്ച് രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്

വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ പൂലർച്ചെ മൂന്ന് മണിയോടെയാണ് വിഷവാതകം ചോർന്നത്. ദുരന്തത്തിൽ എട്ട് വയസ്സുകാരി ഉൾപ്പെടെ ആറ് പേർ മരിച്ചു. 

rahul gandhi tweeted about gas leak disaster at visakhapatanam
Author
Visakhapatnam, First Published May 7, 2020, 10:28 AM IST

ദില്ലി: വിശാഖപട്ടണത്ത് നടന്ന വിഷവാതക ദുരന്തം അറിഞ്ഞ് ഞെട്ടിത്തരിച്ചു എന്ന് കോൺ​ഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. 'വിഷവാതക ചോർച്ചയെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ദുരന്തബാധിത മേഖലയിൽ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാൻ കോൺ​ഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർ‌ത്ഥിക്കുന്നു. ദുരന്തത്തിൽ മൺമറഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേ​ഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.' ​രാഹുൽ ​ഗാന്ധി ട്വീറ്റിൽ കുറിച്ചു.

വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ പൂലർച്ചെ മൂന്ന് മണിയോടെയാണ് വിഷവാതകം ചോർന്നത്. ദുരന്തത്തിൽ എട്ട് വയസ്സുകാരി ഉൾപ്പെടെ ആറ് പേർ മരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട്.  നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം വ്യാപിച്ചതിനെ തുടർന്ന് ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്.  


 

Follow Us:
Download App:
  • android
  • ios