വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
ദില്ലി: പാക് സൈന്യത്തിന്‍റെ കസ്റ്റഡിയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിമാനമാണ് അഭിനന്ദന്‍ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
'വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍, താങ്കളുടെ മഹത്വം, ധീരത എല്ലാം ഞങ്ങളുടെ അഭിമാനമാണ്. ഒരുപാട് സ്നേഹത്തോടെ സ്വാഗതം'- രാഹുല്‍ ട്വീറ്റ് ചെയ്തു.
അഭിനന്ദനെ വൈകീട്ടോടെ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യക്ക് കൈമാറുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മണിക്കൂറുകള്‍ നീണ്ട അവ്യക്തതകള്‍ക്കൊടുവില്‍ 9 മണിയോടെയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.
പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്.
