സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന സങ്കല്പത്തിനെതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങളാകുന്നു എന്ന് രാഹുൽ പറഞ്ഞതിലാണ് വിവാദം.
ദില്ലി: ജുഡീഷ്യറിക്കെതിരെ കോൺഗ്രസ് (Congress) നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) നടത്തിയ പരാമർശത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു (Kiren Rijiju) രംഗത്ത്. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന സങ്കല്പത്തിനെതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങളാകുന്നു എന്ന് രാഹുൽ പറഞ്ഞതിലാണ് വിവാദം.
രാഹുൽ ഗാന്ധി ജുഡീഷ്യറിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പു പറയണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു. റിപ്പബ്ളിക് ദിനത്തിൽ ഇന്ത്യയ്ക്ക് അതിഥികളെ കിട്ടിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾക്ക് കൊവിഡ് കാരണം യാത്ര ഒഴിവാക്കേണ്ടി വന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണെന്നും ജയശങ്കർ പറഞ്ഞു.
