''നിങ്ങളുടെ മുസ്ലീം പ്രീണന രാഷ്ട്രീയവും മാനസികാവസ്ഥയും നിങ്ങളെ മുഹമ്മദ് അലി ജിന്നയുടെ പ്രതിനിധിയാണ് ആക്കുന്നത്, സവര്‍ക്കറുടേതല്ല''
ദില്ലി: ദില്ലിയില്‍ നടന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു. രാഹുല്‍ ഗാന്ധി എന്നതിന് പകരം രാഹുല്‍ ജിന്ന എന്നതാണ് കൂടുതല്‍ ചേരുന്നതെന്ന് റാവു പറഞ്ഞു.
'' രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ചേരുന്ന പേര് രാഹുല്‍ ജിന്നയാണ്. നിങ്ങളുടെ മുസ്ലീം പ്രീണന രാഷ്ട്രീയവും മാനസികാവസ്ഥയും നിങ്ങളെ മുഹമ്മദ് അലി ജിന്നയുടെ പ്രതിനിധിയാണ് ആക്കുന്നത്, സവര്‍ക്കറുടേതല്ല. '' ജിവിഎല്‍ നരസിംഹ രാവു ട്വിറ്ററില്‍ കുറിച്ചു.
റാലിയില്‍ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് താന്‍ ഒരിക്കലും മാപ്പുപറയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ആയിരക്കണക്കിനാളുകളാണ് രാം ലീല മൈതാനിയില്‍ നടന്ന ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. സമീപവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് തലസ്ഥാനത്ത് സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയാണിതെന്ന്
