ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ഭാരത് ജോ‍ഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ ഗാന്ധി കോടതിയിൽ നിന്നും മടങ്ങി. 

ദില്ലി: അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ​ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ഭാരത് ജോ‍ഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ ഗാന്ധി കോടതിയിൽ നിന്നും മടങ്ങി. 2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരായത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല.

മുഖ്യമന്ത്രി വയനാടെത്തണം; സർവ്വകക്ഷി യോ​ഗം ബഹിഷ്കരിച്ച് കോൺഗ്രസ്, മന്ത്രിമാർക്ക് കരിങ്കൊടി

https://www.youtube.com/watch?v=Ko18SgceYX8