ഗുണ്ടാ സംഘങ്ങളിൽപ്പെട്ട ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദ്വാരക പൊലീസിന്റേതാണ് നടപടി..  

ദില്ലി : ദില്ലിയിലേയും ഹരിയാനയിലേയും ഗുണ്ട സംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്. ആയുധങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു. ദില്ലിയിലെയും ഹരിയാന അതിർത്തി മേഖലകളിലെയും 20 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ദ്വാരക പൊലീസ് നടത്തുന്ന റെയ്ഡില്‍ ഗുണ്ട സംഘങ്ങളിൽപ്പെട്ട ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ തീഹാർ ജയിലില്‍ വച്ച് ഗുണ്ട സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ടില്ലു താജ്പൂരിയ എന്ന ഗുണ്ട നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവിധയിടങ്ങളില്‍ റെയ്ഡ് നടക്കുന്നത്.

Read More : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്