അനന്ത്നാഗ് ജില്ലയിലാണ് പ്രധാനമായും റെയ്ഡ് പുരോഗമിക്കുന്നത്. തീവ്രവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് പത്ത് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 

ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. പതിനാല് ജില്ലകളിലായി 45 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ജൂലായ് 31 ന് ഈ കേസുമായി ബന്ധപ്പെട്ട് 14 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു. അനന്ത്നാഗ് ജില്ലയിലാണ് പ്രധാനമായും റെയ്ഡ് പുരോഗമിക്കുന്നത്. തീവ്രവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് പത്ത് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീർ സർക്കാരിലെ പത്ത് ഉദ്യോഗസ്ഥരെ തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചു വിട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona